മിഷിഗണിൽ അബ്ദുൾ എൽ സെയ്ദിന് തകർപ്പൻ ജയം; ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി
യുഎസ് സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിഷിഗണിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി അബ്ദുൾ എൽ സെയ്ദ് വിജയം നേടി. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഡൊണാൾഡ് ട്രംപും സംഘവും അബ്ദുൾ എൽ സെയ്ദിനെതിരെ മുസ്ലിം ബ്രദർഹുഡ് അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു. അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി അടക്കമുള്ള സംഘടനകളുടെ ശക്തമായ എതിർപ്പുകളെയും ഫണ്ടിംഗിനെയും മറികടന്നാണ് ഈജിപ്ഷ്യൻ വംശജനായ എൽ സെയ്ദ് ചരിത്രവിജയം സ്വന്തമാക്കിയത്.