പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം; സീനിയർ വിദ്യാർത്ഥികൾക്കെതിരെ റാഗിങ് പരാതി

പത്തനംതിട്ട അടൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്. ക്ലാസിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ശുചിമുറിയിൽ പൂട്ടിയിട്ടാണ് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതെന്ന് വിദ്യാർത്ഥിയുടെ പിതാവ് വ്യക്തമാക്കി. മുഖത്തും നെറ്റിയിലും വയറ്റിലും മർദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Adoor ragging case, Kerala school ragging, Pathanamthitta news, Plus One student ragging, Adoor GHSS