വിദേശ തൊഴിലാളി ഫീസ് വർദ്ധന: പാർലമെന്റ് നിർദ്ദേശം തള്ളി ബഹ്‌റൈൻ സർക്കാർ | Bahrain

ബഹ്‌റൈനിൽ വിദേശ തൊഴിലാളി നിയമന ഫീസ് വർദ്ധിപ്പിക്കണമെന്ന പാർലമെന്റിന്റെ നിർദ്ദേശം സർക്കാർ തള്ളി. സ്വദേശിവൽക്കരണ കോട്ടയ്ക്ക് പുറത്തുള്ള വിദേശ തൊഴിലാളി നിയമനങ്ങൾക്ക് ശമ്പള അടിസ്ഥാനത്തിൽ 500 മുതൽ 2500 ദിനാർ വരെ ഫീസ് ഈടാക്കണമെന്നായിരുന്നു പാർലമെന്റ് ശുപാർശ. എന്നാൽ ഇത് കൃത്രിമത്വത്തിനും തൊഴിൽ അനുമതി നടപടികളിൽ വലിയ കാലതാമസത്തിനും കാരണമാകുമെന്ന് സർക്കാർ വിശദീകരിച്ചു.

Content Highlights: Bahrain, Foreign Workers, Parliament, Work Permit Fees, Tamkeen, Labour Market