അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി! ബെംഗളൂരു മെട്രൊയിലുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി

ബെം​ഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ അപരിചിതനായ യുവാവ് അനുവാദമില്ലാതെ തന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന് വെളിപ്പെടുത്തി യുവതി. മെട്രോ ട്രെയിനിനുള്ളിലും തുടർന്ന് സ്റ്റേഷനിലും വെച്ച് യുവാവ് ദൃശ്യങ്ങൾ പകർത്തിയതായി യുവതി ആരോപിച്ചു. താൻ ഔദ്യോഗിക വസ്ത്രങ്ങൾ ധരിച്ചാണ് യാത്ര ചെയ്തതെന്നും വസ്ത്രധാരണത്തെ കുറ്റപ്പെടുത്തരുതെന്നും വ്യക്തമാക്കിക്കൊണ്ടാണ് യുവതി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Content Highlights: Bengaluru Metro harassment, Namma Metro Whitefield incident, secret recording woman metro, Bengaluru City Police FIR, women safety Bengaluru Metro