ക്രിമിനൽ ബാധ്യത പ്രായം 15 ആക്കണം; ഭദ്രപക്ഷം മുന്നേറ്റം; ഒപ്പുശേഖരണം കേന്ദ്രത്തിലേക്ക്

രാജ്യത്തെ ജുവനൈൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്ര മാറ്റം ആവശ്യപ്പെട്ട് ഭദ്രപക്ഷം എന്ന ജനകീയ മുന്നേറ്റത്തിന് തുടക്കമായി. ക്രിമിനൽ ബാധ്യത നിർണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 15 വയസ്സായി കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് മരിച്ച ജയപാലകൃഷ്ണന്റെ മകൾ ഭദ്രകൃതിയും ടോം ജോസഫും ചേർന്നാണ് ഈ പ്രചാരണത്തിന് തുടക്കമിട്ടത്. രാജ്യമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം പൗരന്മാരിൽ നിന്ന് ഒപ്പുകളും അഭിപ്രായങ്ങളും ശേഖരിച്ച് കേന്ദ്ര നിയമ നീതി മന്ത്രാലയത്തിനും വനിതാ ശിശു വികസന മന്ത്രാലയത്തിനും നിവേദനം സമർപ്പിക്കും.

Content Highlights: Bhadrapaksham campaign, Juvenile Justice Act amendment, criminal responsibility age limit, Cheranalloor car accident, juvenile justice system India