പന്ത്രണ്ടാം നിലയിലെ ജനലഴിയിൽ കുരുങ്ങി മൂന്നുവയസ്സുകാരി; ചൈനയിൽ അത്ഭുത രക്ഷപ്പെടുത്തൽ

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഷാങ്പിങ് നഗരത്തിൽ ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിലെ ജനലഴിയിൽ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് അപകടമുണ്ടായത്. ബാൽക്കണിയോട് ചേർന്നുള്ള ഗ്രില്ലിൽ കുട്ടി കുടുങ്ങിക്കിടക്കുന്നത് കണ്ട് താഴത്തെ നിലയിലെ ഫ്ലാറ്റിലെത്തിയ രണ്ട് അയൽക്കാർ ജീവൻ പണയം വെച്ച് സ്റ്റൂൾ ഉപയോഗിച്ച് കുട്ടിയെ താങ്ങിനിർത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ഗ്രില്ല് മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്. സമൂഹമാധ്യമങ്ങളിൽ ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights: China child rescue, Fujian window grill rescue, toddler hanging 12th floor, Zhangping rescue video, China viral news