പുടിൻ-ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത; നിർണായക നീക്കവുമായി ചൈന
ചൈനീസ്, റഷ്യൻ, യുഎസ് പ്രസിഡന്റുമാരുടെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് ഈ മാസം വേദി ഒരുങ്ങുമെന്ന് ചൈന അറിയിച്ചു. യുഎസുമായും റഷ്യയുമായും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് വ്യക്തമാക്കി. മൂന്ന് ലോകശക്തികളുടെ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. യുദ്ധങ്ങൾ, അധിക ഇറക്കുമതി ചുങ്കം, വ്യാപാര കരാറുകൾ തുടങ്ങിയ വിഷയങ്ങൾ ഇതിനിടയിൽ ചർച്ചയായേക്കാം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേലുള്ള യുഎസ് ഉപരോധം പിൻവലിച്ചതും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങളും പശ്ചാത്തലമാക്കി കൂടിയാണ് നീക്കം.