വിവാഹത്തിന് ആരുമില്ലെന്ന് യുവാവിന്‍റെ വീഡിയോ: ഗ്രാമമൊന്നാകെ എത്തി ആഘോഷമാക്കി ചൈനയിലെ കല്യാണം

തന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ ആരുമില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ സങ്കടം പങ്കുവെച്ച അനാഥനായ യുവാവിന് അവിസ്മരണീയമായ വിവാഹമൊരുക്കി ജനങ്ങൾ. ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഷാവോതൂങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെടുകയും അമ്മ ഉപേക്ഷിക്കുകയും ചെയ്ത ഷിയാവോ ഷു എന്ന 24-കാരനാണ് തന്‍റെ വിവാഹത്തിന് ബന്ധുക്കളാരുമില്ലെന്ന് പറഞ്ഞ് വിതുമ്പിയത്. ഇതോടെ സോഷ്യൽ മീഡിയ വഴി വിവരമറിഞ്ഞ് നിരവധി ആളുകൾ ചടങ്ങിലേക്ക് എത്തുകയായിരുന്നു.

Content Highlights: China viral wedding, Yunnan orphan wedding, Xiao Zhu wedding, heartwarming wedding China, social media kindness