CPMൽ പിടിമുറുക്കി കേന്ദ്രനേതൃത്വം; തെറ്റ് തിരുത്തലിന് ആഭ്യന്തര സർവേ, അംഗങ്ങളോട് 83 ചോദ്യങ്ങൾ

തിരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നാലെ സിപിഎമ്മിൽ തിരുത്തൽ നടപടികൾ കർശനമാക്കി കേന്ദ്ര നേതൃത്വം. ഇതിൻ്റെ ഭാഗമായി ആഭ്യന്തര സർവേ നടത്താൻ തീരുമാനിക്കുകയും സംസ്ഥാനത്തെ സംഘടനാ വീഴ്ചകളെ അടിസ്ഥാനമാക്കി കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് 83 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിലെ അപചയം, നയവ്യതിയാനങ്ങൾ, പാർട്ടി തീരുമാനങ്ങളിലെ വീഴ്ചകൾ എന്നിവയാണ് പ്രധാനമായും സർവേയിലൂടെ പരിശോധിക്കുന്നത്.

Content Highlights: CPIM Kerala, MA Baby, CPIM Central Committee, Internal Survey, Kerala Politics