ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികന് നേരെ യുവാക്കളുടെ മർദനം; പ്രതികൾ കസ്റ്റഡിയിൽ


തൃശ്ശൂർ മാപ്രാണത്ത് ചായകടയിൽ ഇരിക്കുകയായിരുന്ന വയോധികനെ യുവാക്കൾ മർദ്ദിച്ചു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം. മാപ്രാണം സ്വദേശി അച്ചുവിനെയും ഇരിങ്ങാലക്കുട സ്വദേശി ഐവിൻ ആന്റണിയെയും പോലീസ് പിടികൂടി.