കോഴിക്കോട് കമ്മത്ത് ലൈനിൽ തട്ടിപ്പ്: 118 പവൻ സ്വർണവുമായി ജ്വല്ലറി നടത്തിപ്പുകാരൻ മുങ്ങി
കോഴിക്കോട്ടെ പ്രമുഖ സ്വർണവ്യാപാര കേന്ദ്രമായ കമ്മത്ത് ലൈനിൽ ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേന സമീപത്തെ 11-ഓളം കടകളിൽ നിന്നായി 118 പവനോളം സ്വർണം വാങ്ങി നാഷണൽ ജ്വല്ലറി നടത്തിപ്പുകാരൻ കടന്നുകളഞ്ഞു. പറമ്പിൽ ബസാർ സ്വദേശിയായ ഷഹർസാൻ ആണ് ഏകദേശം 1.35 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി മുങ്ങിയത്. വർഷങ്ങളായുള്ള വ്യാപാരികളുടെ വിശ്വാസം മുതലെടുത്ത് തട്ടിപ്പ് നടത്തിയ ഇയാൾക്കായി കോഴിക്കോട് ടൗൺ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
