സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി വീഡിയോ ചിത്രീകരിച്ചു; ഭർത്താവ് പിടിയിൽ
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി വീഡിയോ കോളിലൂടെ ഭാര്യവീട്ടുകാരെ കാണിച്ച യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബാഗൽക്കോട്ടിൽ 23 കാരിയായ ഭാഗ്യശ്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംശയത്തെ തുടർന്ന് ക്രൂരകൃത്യം നടത്തിയ ഭർത്താവ് പ്രവീണിനെ പോലീസ് പിടികൂടി.
