Kerala under threat of robbers from North India
തിരുവനന്തപുരം: കേരളം വീണ്ടും ഉത്തരേന്ത്യന്‍ കൊള്ള സംഘത്തിന്റെ ഭീതിയില്‍ അമരുകയാണ്. കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ നടന്ന കവര്‍ച്ചയ്ക്കു പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രൊഫഷനല്‍ സംഘമാണെന്നാണ് സൂചന. പ്രത്യേക ഗോത്ര വിഭാഗത്തില്‍പെട്ട തസ്‌കരന്മാരാണ് ഇടവേളകളില്‍ കേരളത്തിലെത്തി കവര്‍ച്ച നടത്തി മടങ്ങുന്നത്.