Mortuary staff’s negligence: Wrong body mistakenly buried
കൊല്ലം: മൃതദേഹം മാറി സംസ്ക്കരിക്കാനിടവന്ന സംഭവത്തേത്തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ സംഘര്‍ഷം. മോര്‍ച്ചറി ജീവനക്കാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് ആരോപണം. വിവാദത്തെത്തുടർന്ന് പോളയത്തോട് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ തുടങ്ങി. കൊട്ടാരക്കര താലൂക്കാശുപത്രിയോടു ചേര്‍ന്ന ലയണ്‍സ് ക്ലബ് മോര്‍ച്ചറിയിലെ ജീവനക്കാരുടെ അനാസ്ഥയാണ് സംഭവങ്ങള്‍ക്കു കാരണമായത്. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.
