പാലക്കാട്ട് രണ്ട് മോഷണക്കേസുകളിൽ പ്രതികൾ പിടിയിൽ

https://cdn.jwplayer.com/players/ohV6GsyH-kTbD3zTh.html

പാലക്കാട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിലായി. പട്ടാമ്പിയിൽ കടകളിൽ കവർച്ച നടത്തിയ കോയമ്പത്തൂർ സ്വദേശി ജസ്റ്റിൻ സുന്ദർ സിംഗിനെ പട്ടാമ്പി പോലീസും, വടക്കഞ്ചേരിയിലെ റബർ കടയിൽ നിന്ന് 25,000 രൂപ മോഷ്ടിച്ച ഇടുക്കി സ്വദേശി 'കീരി രതീഷ്' എന്ന രതീഷിനെ വടക്കഞ്ചേരി പോലീസുമാണ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുപ്രതികളും പിടിയിലായത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.