തമിഴ്‌നാട്ടിൽ ഹരിപ്പാട് സ്വദേശിയുടെ മരണം, കൊലപാതകമെന്ന് സംശയവുമായി കുടുംബം

തമിഴ്‌നാട് കൃഷ്ണഗിരിയിൽ ജോലി ചെയ്തിരുന്ന ഹരിപ്പാട് സ്വദേശി വിജിത്തിൻ്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഡിസംബറിൽ തൂങ്ങിമരിച്ച വിജിത്തിൻ്റെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന സ്ത്രീ ബന്ധുക്കളെ അറിയിക്കാതെ അവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾ ഉള്ളതിനാൽ സംശയിക്കുമെന്ന് ഭയന്നാണ് വിവരമറിയിക്കാതിരുന്നതെന്നാണ് ഇവരുടെ വിശദീകരണമെങ്കിലും ഒപ്പം താമസിച്ചിരുന്ന സ്ത്രീയും സുഹൃത്തും ചേർന്ന് വിജിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിൻ്റെ ആരോപണം.