'ഗ്യാനേഷ് കുമാർ വോട്ട് ചോർ'; ഡൽഹിയിൽ പോലീസിനെ വിറപ്പിച്ച് കൊച്ചുമിടുക്കൻ

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിൽ വേറിട്ട സാന്നിധ്യമായി മാറിയ കൊച്ചുകുട്ടിയുടെ ദൃശ്യങ്ങൾ. ആഗ്രയിൽ നിന്നെത്തിയ വൈഭവ് എന്ന കുട്ടിയാണ് പോലീസിന്റെ ബലപ്രയോഗത്തിന് വഴങ്ങാതെ റോഡിൽ കിടന്നും ഇരുന്നും പ്രതിഷേധിച്ചത്. പോലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും വണ്ടികൾക്ക് മുന്നിൽ കിടന്നും വാഹനത്തിന് മുകളിൽ കയറിയും കുട്ടി പ്രതിരോധം തീർത്തു. കുട്ടിയുടെ ഒറ്റയ്ക്കുള്ള പോരാട്ടത്തിന് ഒടുവിൽ കസ്റ്റഡിയിലെടുത്ത സമരക്കാരെ പാതിവഴിയിൽ ഇറക്കിവിടാൻ പോലീസ് നിർബന്ധിതരായി.

Content Highlights: Delhi Protest, Gyanesh Kumar, Delhi Police, Agra Child Vaibhav, Mathrubhumi News