നെടുമ്പാശ്ശേരിയിൽ നിന്ന് വൻതാരയിലെത്തിച്ച കുട്ടിയാന മായയുടെ ആരോഗ്യനിലയിൽ പുരോഗതി

കേരളത്തിൽ നിന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റിയ കുട്ടിയാന മായയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി റിപ്പോർട്ട്. റിലയൻസിന്റെ അനന്ത് അംബാനി നേതൃത്വം നൽകുന്ന വൻതാരയിൽ വിദഗ്ധ ചികിത്സയിലാണ് മായ ഇപ്പോൾ. കുട്ടിയാനയുടെ മുൻകാലുകളിൽ ഫൈബർ കാസ്റ്റിങ് ഇട്ടുകഴിഞ്ഞു. രക്തപരിശോധനാ ഫലം ഉടൻ ലഭ്യമാകുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർചികിത്സ തീരുമാനിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

Content Highlights: Elephant calf Maya, Vantara Jamnagar, Anant Ambani Vantara, Nedumbassery elephant airlift, Kerala baby elephant treatment