CM Is The Real Sanghi, Not Me: NK Premachandran
കൊല്ലം: തനിക്ക് ബിജെപി ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് എന്‍.കെ പ്രേമചന്ദ്രന്റെ രൂക്ഷമറുപടി. പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറുമാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന ആലപ്പാട് സമരസമിതിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.