IM Vijayan, Krishnakumar, Ahaana Krishna On Stay Home Happy -Special Programme 31-03-2020

അതിസമ്മര്‍ദ്ദത്തിന്റെ ദിവസങ്ങളിലൂടെയാണ് നമ്മളൊക്കെ കടന്നുപോകുന്നത്. ഒരു മിനുട്ട് പോലും വെറുതേയിരിക്കാന്‍ സമയമില്ലെന്ന് പരാതിപ്പെടാറുള്ള നമ്മുടെ ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ നിര്‍ബന്ധിത അവധി ദിനങ്ങള്‍. വീടിന് അകത്തിരിക്കുക മാത്രമാണ് ഈ ലോകത്തെ സുരക്ഷിതമാക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുക.പക്ഷേ, വെറുതേയിരിക്കുമ്പോള്‍ ഒന്ന് ടി.വി വെച്ചാല്‍. ഫെയ്‌സ്ബുക്ക് തുറന്നാല്‍, വാട്‌സാപ്പ് നോക്കിയാല്‍ അത്ര സന്തോഷകരമായ വാര്‍ത്തകളല്ല നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പക്ഷേ ഈ കാലവും കടന്ന് മുന്നോട്ട് പോയേ തീരൂ. അതുകൊണ്ടുതന്നെ ഈ സമയത്തെ എങ്ങനെ ഫലപ്രദമായി., ക്രിതാത്മകമായി വിനിയോഗിക്കാം എന്ന് കൂടി ആലോചിക്കാം ഈ സമയത്ത്. സ്റ്റേ ഹാപ്പി ഹോം, പ്രത്യേക പരിപാടി. പങ്കെടുക്കുന്നവര്‍: പ്രശസ്ത ഫുട്‌ബോള്‍ താരം ശ്രീ ഐ എം വിജയന്‍, ചലച്ചിത്രതാരം കൃഷ്ണകുമാറും മകള്‍ അഹാനയും, ഗായിക മൃദുലാ വാര്യര്‍.

Content Highlights: How To Use Lockdown Days Effectively, Stay Home Happy -Special Programme