PSC അല്ല പാർട്ടി സർവ്വീസ് കമ്മിഷൻ; അസി. ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനായി വൻ ക്രമക്കേട്

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന ഘട്ടത്തിൽ PSC നടത്തിയ അസി. ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനായി വൻ ക്രമക്കേട്. റാങ്ക് പട്ടികയിലെ 15 പേർക്കായി PSC യോഗ്യതയിൽ മാറ്റംവരുത്തി. എംപാനൽ ജീവനക്കാരായ ഉദ്യോഗാർഥികൾക്ക് തെറ്റായ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് നൽകി. നൂറോളം ഉദ്യോഗാർഥികൾക്ക് യോഗ്യത രേഖ മാറ്റാൻ പിആർഡിയുടെ ഒത്താശയും. മുൻ SFI നേതാക്കളും മുൻ സർക്കാരിലെ ഉന്നതന്റെ ബന്ധുവും പട്ടികയിൽ‌ ഇടംനേടിയിട്ടുണ്ട്. ഇതിന്റെ രേഖകളടക്കം മാതൃഭൂമി ന്യൂസ് പുറത്തുവിടുകയാണ്.