ഫ്ലൈ ദുബായ് കോക്പിറ്റിൽ ആക്രമണം; വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ കോപൈലറ്റ് ഇന്ത്യൻ പൈലറ്റായ സ്മിത്ത് കൊച്ചാറിനെ ആക്രമിച്ചതിനെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ആക്രമണത്തെത്തുടർന്ന് നിയന്ത്രണം വിട്ട് വിമാനം അതിവേഗം താഴേക്ക് പതിച്ചെങ്കിലും യാത്രക്കാരും എയർ മാർഷൽമാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. പരിക്കേറ്റ പൈലറ്റിന് പ്രാഥമിക ചികിത്സ നൽകുകയും വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.