ഡൽഹിയിൽ പീപ്പിൾസ് മാർച്ച്: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം, പ്രവർത്തകർ കസ്റ്റഡിയിൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇടതു രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി യുവജന വനിതാ സംഘടനകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതൃത്വത്തിൽ പീപ്പിൾസ് മാർച്ച് സംഘടിപ്പിച്ചു. ഗോൾ ഡക്കാനയിൽ നിന്ന് ആരംഭിച്ച മാർച്ച് ഗുരുദ്വാരക്ക് മുൻപിൽ പോലീസ് തടഞ്ഞു. പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. അതിനിടെ പതിനൊന്ന് വയസ്സുകാരനായ വൈഭവ് പോലീസ് വാഹനം തടഞ്ഞ് സമരക്കാരെ മോചിപ്പിച്ചു. വരും ദിവസങ്ങളിൽ ഇന്ത്യ സഖ്യവും മറ്റു സംഘടനകളും ചേർന്ന് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചു.