മമ്മൂട്ടി വീണ്ടും ICL ഫിൻകോർപ്പ് ബ്രാൻഡ് അംബാസിഡർ; സേവനങ്ങൾ വിപുലീകരിക്കാൻ കമ്പനി
പ്രമുഖ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയായ ICL ഫിൻകോർപ്പ് നടൻ മമ്മൂട്ടിയെ വീണ്ടും ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന സഹകരണത്തിലൂടെ കമ്പനി വിപുലീകരണത്തിന്റെയും വളർച്ചയുടെയും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. സ്വർണപ്പണയ വായ്പകൾക്ക് പുറമെ രാജ്യതലസ്ഥാനത്തുൾപ്പെടെ വിവിധ സാമ്പത്തിക സേവനങ്ങൾ നൽകിവരുന്നതായും അറിയിച്ചു. ICL ഫിൻകോർപ്പ് ചെയർമാനും എം.ഡിയുമായ അഡ്വക്കേറ്റ് കെ.ജി. അനിൽകുമാർ, സി.ഇ.ഒ. ഉമാ അനിൽകുമാർ, ചലച്ചിത്ര നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.