കയ്യേറ്റക്കാരിയെന്ന ആരോപണം: ഇടുക്കി കളക്ടറേറ്റിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീ കസ്റ്റഡിയിൽ
ഇടുക്കി കളക്ടറേറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ ചിന്നക്കനാൽ 301 കോളനി സ്വദേശിനി ഓമന മേഴ്സിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വനംവകുപ്പ് തന്നെ അഞ്ച് ഏക്കറിന്റെ കയ്യേറ്റക്കാരിയായി കാണിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇവർ ആരോപിച്ചു. തന്റെ കൈവശം ഒരേക്കർ ഭൂമി മാത്രമാണുള്ളതെന്നും ഹൈക്കോടതി ഉത്തരവ് കൈവശമുണ്ടെന്നും ഇവർ വ്യക്തമാക്കി.