അമേരിക്കൻ ഉപരോധം ലംഘിക്കാൻ ഇറാൻ; റിയാദിൽ വീണ്ടും ഹൂതി ആക്രമണം

അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ലക്ഷ്യമിട്ട് തെക്കൻ തീരമേഖലയിൽ ഇറാൻ കൂടുതൽ കര-വ്യോമ സേനകളെ വിന്യസിച്ചു തുടങ്ങി. ആധുനിക ആയുധങ്ങളും സന്നാഹങ്ങളുമായി സൈന്യം പൂർണ്ണ സജ്ജമാണെന്നും പരമോന്നത നേതാവിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈനിക നേതൃത്വം വ്യക്തമാക്കി. അമേരിക്കയുടെ സംരക്ഷണയിൽ ഹോർമൂസ് കടലിടുക്ക് വഴി സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് ഇന്ധന ടാങ്കറുകൾ ഇറാന്റെ റവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തതോടെ മേഖലയിൽ സംഘർഷം രൂക്ഷമായി. ഇതിനിടെ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം പ്രതിരോധിച്ച സൗദി സഖ്യസേന, യമനിൽ നടത്തിയ തിരിച്ചടിയിൽ 11 പേർ കൊല്ലപ്പെട്ടു.

Content Highlights: Iran US tension, Strait of Hormuz, Houthi attack Riyadh, Saudi refinery drone strike, Middle East crisis, Al Fahidi Fort Dubai, Jazan oil facility, Saudi AI assistant, Dubai Police traffic fine, Yusuff Ali SMA aid