കാസർഗോഡ് വിദ്യാർഥിയുടെ ആത്മഹത്യ: ദുരൂഹതയെന്ന് കുടുംബം; അധ്യാപകനെതിരെ ആരോപണം

കാസർഗോഡ് അഴീത്തലയിലെ പത്താം ക്ലാസ് വിദ്യാർഥി നീരജിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. സ്കൂളിൽ ഒരു പെൺകുട്ടിയുമായുണ്ടായ അടുപ്പത്തെ തുടർന്ന് അധ്യാപകൻ നീരജിനെ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ പൂട്ടിയിട്ടെന്നും കുട്ടി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിന് പിന്നിൽ ബാഹ്യസമ്മർദ്ദങ്ങൾ ഉണ്ടെന്നാണ് കുടുംബത്തിന്റെ പരാതി.

Content Highlights: Kasaragod student death, Neeraj suicide case, Cheruvathur technical high school, Nileshwaram police investigation, Kerala school incident