പെട്രോളിൽ അമിത എഥനോൾ?: സംസ്ഥാനത്തെ പമ്പുകളിൽ മിന്നൽ പരിശോധന | EthanolBlending | Petrol

പെട്രോളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടെന്ന പരാതികളെ തുടർന്ന് കേരളത്തിലെ പെട്രോൾ പമ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചു. കണ്ണൂർ, തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പരിശോധന നടക്കുന്നത്. കണ്ണൂർ തലശ്ശേരി ദേശീയപാതയിലെ കണ്ണോത്തുംചാലിലെ പമ്പിൽ ജില്ലാ സപ്ലൈ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി സാമ്പിളുകൾ ശേഖരിച്ചു.

Content Highlights: Kerala petrol ethanol inspection, ethanol blending in petrol, civil supplies department Kerala, petrol pump inspection Thiruvananthapuram, Kannur fuel pump inspection, Anoop Jacob civil supplies, petrol adulteration check Kerala, E20 fuel controversy, vehicle engine trouble ethanol, fuel quality testing laboratory