ATM Robbery: Police Expands Search To Migrant Workers
കൊച്ചി: എ.ടി.എം കവര്‍ച്ചയില്‍ കോട്ടയത്ത് നിന്ന് അപ്രത്യക്ഷരായ ഇതര സംസ്ഥാനകാരെ പോലീസ് തിരയുന്നു. കോടിമതയില്‍ താമസമാക്കിയിരുന്ന രാജസ്ഥാന്‍കാരില്‍ ആരെങ്കിലും ഇവിടം വിട്ട് പോയിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. തൃശൂരില്‍ നിന്ന് രക്ഷപ്പെട്ട പ്രതികള്‍ ആന്ധ്രപ്രദേശിലെത്തിയതായും വിവരമുണ്ട്. സിസി ക്യാമറകളില്‍ നിന്ന് ലഭിച്ച പ്രതികളുടെ ദൃശ്യങ്ങളുമായി സാദൃശ്യം ഉള്ളവര്‍ ഇവിടെ എത്തിയതായാണ് അറിയുന്നത്. ഇതേ കുറിച്ചും അന്വേഷിച്ച് വരികയാണ്. മൊബൈല്‍ ടവര്‍ ഡോം വഴി പ്രതികളെ കണ്ടെത്താന്‍ പോലീസിലെ സൈബര്‍ വിദഗ്ധര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രതികള്‍ കടന്നുപോയ ടവര്‍ ലൊക്കേഷനുകളും സമയവും കൃത്യമായി ലഭിച്ചിട്ടുള്ളതിനാല്‍ അധികം വൈകാതെ തന്നെ ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പരുകള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലഭിച്ചു കഴിഞ്ഞാല്‍ പ്രതികളുടെ തിരിച്ചറിയല്‍ രേഖകളുടെ വിശദാംശങ്ങള്‍ അടക്കം ലഭ്യമാകും.പ്രതികളെ കുറിച്ച് അധികം വൈകാതെ വ്യക്ത വരുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.