ബി ഗോപാലകൃഷ്ണൻ: 'ഒരു മഹാനടൻ്റെ മഹാമനസ്സിനെ അവര് കളങ്കപ്പെടുത്തുകയാണ്'

മമ്മൂട്ടിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. തൻ്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ സൗഹൃദ സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നത് സിപിഎമ്മിൻ്റെ യഥാർത്ഥ അണികളല്ലെന്നും ചില പ്രത്യേക താല്പര്യക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒരു മഹാനടൻ്റെ മഹാമനസ്സിനെ അവര് കളങ്കപ്പെടുത്തുകയാണ്' എന്ന് വ്യക്തമാക്കിയ അദ്ദേഹം, സൗഹൃദങ്ങൾ രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമാണെന്നും രാഷ്ട്രീയ വേർതിരിവുകൾക്കതീതമായ ബന്ധങ്ങളാണ് മതേതര കേരളത്തിന് ആവശ്യമെന്നും പറഞ്ഞു.

Content Highlights: B Gopalakrishnan, Mammootty, Cyber Attack, BJP Kerala, Kerala Politics