BJP, LDF Likely To End Moves To Milk Sabarimala Issue After Poll Debacle

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും ഇടതുമുന്നണിക്കും തിരിച്ചടിയുണ്ടായതിനാല്‍ ശബരിമലയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പുതിയ നീക്കങ്ങള്‍ക്ക് അറുതിയാകും. യുവതികളെ എത്തിക്കാനും അതിന്റെ പേരില്‍ തടയലിനുമുള്ള സാദ്ധ്യതകള്‍ ഇല്ലാതാകുന്നതില്‍ ആശ്വാസം ദേവസ്വം ബോര്‍ഡിനും സമാധാനമാഗ്രഹിക്കുന്ന വിശ്വാസികള്‍ക്കുമാണ്. ശബരിമല പഴയ നിലയിലേക്ക് പോകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതീക്ഷ പ്രകടിപ്പിച്ചു.

Content Highlights: BJP, LDF Likely To End Political Moves In Sabarimala Issue After Poll Debacle