തിരുവനന്തപുരത്ത് മുങ്ങിമരിച്ച തൊഴിലാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി
തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് മരിച്ച ജാർഖണ്ഡിൽ നിന്നുള്ള തൊഴിലാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. കേരള സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി ഉറപ്പ് നൽകി.