ഹൊസൂർ സെന്റ് പീറ്റേഴ്സ് മെഡിക്കൽ കോളേജിൽ ബിഎസ്സി നഴ്സിങ് പ്രവേശനം ആരംഭിച്ചു
ഹൊസൂർ സെന്റ് പീറ്റേഴ്സ് മെഡിക്കൽ കോളേജിൽ 2026-27 അധ്യയന വർഷത്തെ ബിഎസ്സി നഴ്സിങ് പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 300 ഏക്കറിലധികം പരന്നുകിടക്കുന്ന ഹരിത ക്യാമ്പസിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരത്തോടെയുള്ള പഠനസൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പഠനത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ നേരിട്ടുള്ള ക്ലിനിക്കൽ എക്സ്പോഷറിനും പ്രായോഗിക പരിശീലനത്തിനും മുൻഗണന നൽകുന്നു. 1100 കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രായോഗിക പരിചയം നേടാനുള്ള അവസരവും ലഭ്യമാണ്. 33 വർഷത്തെ പാരമ്പര്യമുള്ള വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായ നാല് വർഷത്തെ ഈ കോഴ്സിലൂടെ മികച്ച തൊഴിൽ നേടാം.