ദീപക്കിന്റെ ആത്മഹത്യ; യുവതി വിദേശത്തേക്ക് കടന്നതായി സംശയം

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്തു. വീഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ യുവതി വിദേശത്തേക്ക് കടന്നതായി സംശയം.