Coast Guard ship in Kochi with essential commodities

കൊച്ചി: പ്രളയക്കെടുതിയില്‍ ആശ്വാസവുമായി കോസ്റ്റ് ഗാഡിന്റെ കപ്പില്‍ കൊച്ചിയിലെത്തി. ഭക്ഷണം അടക്കം 47 ടണ്‍ ആവശ്യ വസ്തുക്കളുമായി മുബൈയില്‍ നിന്നാണ് കപ്പല്‍ എത്തിയത്. വിജിത് എന്ന കപ്പലാണ് എത്തിയത്. അരി, ബിസ്‌ക്കറ്റ്, വെള്ളം, വസ്ത്രങ്ങള്‍ എന്നിവയാണ് വന്നിരിക്കുന്നത്. മുബൈയിലെ മലയാളികള്‍ അടക്കം ശേഖരിച്ച വസ്തുക്കളാണ് ഇത്.