Collection centers in crisis

തിരുവനന്തപുരം: അവശ്യസാധനങ്ങളെത്താത്തിനെ തുടര്‍ന്ന് പ്രളയ ദുരന്ത ബാധിതര്‍ക്കുള്ള കളക്ഷന്‍ സെന്ററുകള്‍ പ്രതിസന്ധിയില്‍. തിരുവനന്തപുരം വഴുതക്കാട് വിമന്‍സ് കോളേജിലെ കളക്ഷന്‍ സെന്ററില്‍ അത്യാവശ്യ സാധനങ്ങള്‍ പോലും എത്താതായി. പ്രളയദുരന്തബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനാണ് പലയിടങ്ങളിലും കളക്ഷന്‍ സെന്ററുകള്‍ തുടങ്ങിയത്.