Corruption In Police: Move To Probe Leak Of Info From HQ
തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിമതിക്കഥകള്‍ പുറത്ത് വന്നതിന് പിന്നാലെ പോലീസ് ആസ്ഥാനത്തെ വിവര ചോര്‍ച്ച അന്വേഷിക്കാനൊരുങ്ങി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം നടത്താന്‍ അനുമതി തേടി ഡിജിപി സര്‍ക്കാരിനെ സമീപിച്ചു. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പുറത്തുവിട്ടെന്ന് കണ്ടെത്തിയാല്‍ കേസെടുക്കാനാണ് നീക്കം.