Covid Patient Death: Report Says No Lapse On The Part Of Hospital
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച കണ്ടെത്താനായില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. മൂന്ന് പരാതികളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. വീഴ്ച കണ്ടെത്തിയിട്ടില്ലെന്ന കാര്യം മരിച്ച ഹാരിസിന്റെ ബന്ധുക്കളെ പോലീസ് രേഖാമൂലം അറിയിച്ചു.