CPM Threatens Family Of Cop Attacked By SFI Activists

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണിയെന്ന് കുടുംബത്തിന്റെ പരാതി. പരിക്കേറ്റ ശരത്തിന്റെ കുടുംബമാണ് ഡിജിപിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. അതിനിടെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സി ഐയെ സ്ഥലംമാറ്റി. പോലീസുകാരെ മര്‍ദ്ദിച്ച നസീം ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ പോലീസ് ഇപ്പോഴും പിടികൂടിയിട്ടില്ല. പോലീസുകാരനായ ശരത്തിനെ കൊല്ലാനുള്ള ശ്രമമാണ് നടത്തിയതെങ്കിലും ഈ വിവരം എഫഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Content Highlights: CPM Threatens Family Of Police Sarath Attacked By SFI Activists at Palayam