വിദേശത്ത് ഐഫോൺ കൊണ്ടുവന്നതിൽ കസ്റ്റംമായി തർക്കം; കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധിച്ചയാൾക്കെതിരെ കേസ്

വിദേശത്തുനിന്ന് ഐഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസും യാത്രക്കാരനും തമ്മിൽ തർക്കം. പുതിയ ഐഫോണിന് നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഫോൺ പിടിച്ചുവെച്ചു. എന്നാൽ ഫോൺ സ്വകാര്യ ആവശ്യത്തിനുള്ളതാണെന്നും നികുതി നൽകേണ്ടതില്ലെന്നും വാദിച്ച യാത്രക്കാരൻ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് യാത്രക്കാരനായ അജാസ് മുഹമ്മദിനെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. വ്യക്തിഗത ആവശ്യത്തിനുള്ള സാധനങ്ങളുടെ പരിധി 75,000 രൂപയാണെന്നും ഇയാളുടെ പക്കൽ മറ്റ് ഫോണും ലാപ്ടോപ്പും ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

#KochiAirport #CustomsDuty #iPhone #KeralaPolice #AirportNews

Content Highlights: Kochi Airport, Customs Duty, iPhone Tax, Nedumbassery Police, Pravasi Issues