Earth Science Ministry had warned Kerala of floods

ന്യൂഡല്‍ഹി: പ്രളയത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവന്‍. രണ്ട് ഘട്ടങ്ങളില്‍ കേരളത്തില്‍ മഴ കൂടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈയില്‍ തന്നെ റെഡ് അലാര്‍ട്ട് വരുമ്പോള്‍ സംസ്ഥാനം കൂടുതല്‍ തയ്യാറെടുക്കണമായിരുന്നുന്നു. ഇടുക്കി, വയനാട്, പത്തനംതിട്ട എന്നി ജില്ലകളില്‍ കനത്തമഴപെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമുകളിലെ നിലവിലെ ജലനിരപ്പും എത്ര വെള്ളം ഒഴുകിയെത്തും എന്നിവ പഠിച്ച് വേണം വെള്ളം തുറന്ന് വിടുവാനുള്ള തീരുമാനം എടുക്കേണ്ടത് എന്നും എം രാജീവന്‍ പറഞ്ഞു.