Election Commission Demands Amendment In Law To Allow Proxy Or Postal Voting
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടോ തപാല്‍ വോട്ടോ സാധ്യമാകുന്നതരത്തില്‍ നിയമദേദഗതി വേണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും വോട്ട് ചെയ്യാനാണ് നിയമ ഭേദഗതി. പോളിംഗ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കണം എന്നാവശ്യപ്പെട്ടും കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി.