കർഷക ദിനാഘോഷം: വയനാട്ടിൽ കർഷകർക്ക് സമ്മാനമഴയും ഓണസദ്യയും

വയനാട് എടവക, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. എടവകയിൽ വളർത്തുമൃഗങ്ങളും കാർഷികോപകരണങ്ങളും ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളും ഓണസദ്യയും നൽകിയപ്പോൾ, മുള്ളൻകൊല്ലിയിൽ മുന്നൂറ്റമ്പതിലേറെ കർഷകർക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.