Dialysis Patient, Husband Live In Shed, Seek Support
കൊച്ചി: വലിച്ചു കെട്ടിയ ഒരു ഷീറ്റിനു താഴെ ആറു വര്‍ഷമായി അന്തിയുറങ്ങുകയാണ് ഞാറയ്ക്കല്‍ സ്വദേശികളായ സുനിതയും ജയരാജും. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ടോയ്‌ലറ്റ് സൗകര്യം പോലുമില്ലാതെയാണ് ഡയാലിസിസ് ചികിത്സ കഴിഞ്ഞെത്തിയ ഭാര്യ സുനിതയ്‌ക്കൊപ്പം ജയരാജ് ദുരിത ജീവിതം നയിക്കുന്നത്. സ്വന്തം പേരില്‍ സ്ഥലം പോലുമില്ലാത്തതിനാല്‍ റേഷന്‍കാര്‍ഡും ഇവര്‍ക്കില്ല.