Flood affected families in Malappuram are unable to return home
മലപ്പുറം: പ്രളയം തീര്‍ത്ത മുറിവുകളുണക്കി പുതിയ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ് മലപ്പുറം. എന്നാല്‍ തിരിച്ച് പോക്ക് അസാദ്ധ്യമാക്കി വീട് പൂര്‍ണ്ണമായും തകര്‍ന്നവരാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരിലേറെയും. മുന്നൂറോളം പേരുടെ പുനരധിവാസ നടപടികള്‍ക്ക് ഇനിയും കാത്തിരിപ്പു വേണ്ടിവരും.
