Flood was caused by the administration: Chennithala
തിരുവനന്തപുരം: ഒരു മുന്നൊരുക്കങ്ങളും നടത്താതെ ഡാം തുറന്നുവിട്ട് ഭരണകൂടമാണ് പലയിടത്തും പ്രളയമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമിന് എതിരല്ല പ്രതിപക്ഷം. ഡാം മാനേജ്‌മെന്റിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയില്‍ മാത്രമാണ് കുറച്ചെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയത്. മറ്റെവിടെയും ഡാം തുറന്നുവിട്ടപ്പോള്‍ മുന്നൊരുക്കം നടത്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എവിടെയെങ്കിലും റെഡും, ബ്ലൂവും, ഓറഞ്ചും എഴുതി വെച്ചത് കൊണ്ടായില്ല. ജനങ്ങളെ അറിയിക്കേണ്ടിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിനേറ്റ പ്രഹരം നേരിടുന്നതില്‍ പ്രതിപക്ഷം മുന്നിലുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇതുവരെ പിന്തുണച്ചിട്ടുണ്ട്.
