Fuel shortage leaves KSRTC in tight spot

കോഴിക്കോട്: ഇന്ധനക്ഷാമത്തെ തുടര്‍ന്ന് സര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കുവാന്‍ കഴിയാതെ കെ എസ് ആര്‍ ടി സി. ഇന്ധനം എത്തിക്കാമെന്ന ഐ ഒ സി നല്‍കിയ ഉറപ്പില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഗതാഗത വകുപ്പ്. ഇന്ന് കോഴിക്കോട് ഡിപ്പോയില്‍ 20000 ലിറ്റര്‍ ഡീസല്‍ ഐ ഒ സി എത്തിച്ചിരുന്നു. എന്നാല്‍ ഇത് എല്ലാ സര്‍വീസുകള്‍ നടത്തുവാനും തികയില്ല. വരും ദിവസങ്ങളില്‍ സര്‍വീസുകള്‍ സാധാരണ നിലയില്‍ എത്തിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ എസ് ആര്‍ ടി സി.