സ്ഥാനാർഥിത്വത്തിൽ രാഷ്ട്രീയം കളിക്കരുത്; തിരുവനന്തപുരം കോർപ്പറേഷനിലെ UDF സ്ഥാനാർഥി വൈഷ്ണയെ ഒഴിവാക്കിയതിൽ വിമർശനവുമായി ഹൈക്കോടതി
24 വയസുള്ള പെൺകുട്ടിയെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മത്സരിപ്പിക്കാതിരിക്കരുത്. വൈഷ്ണയെ ഒഴിവാക്കിയതിൽ വിമർശനവുമായി ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുതെന്നും കോടതിയുടെ താക്കീത്. കേസിൽ തിരുവനന്തപുരം കോർപ്പറേഷന്റെ താൽപര്യം എന്തെന്ന് ഹൈക്കോടതിയുടെ ചോദ്യം. വൈഷ്ണയുടെ അപ്പീലിൽ 19 നകം ജില്ലാ കളക്ടർ തീരുമാനം എടുക്കണം ഇത് ഉണ്ടായില്ലെങ്കിൽ കോടതി ഇടപെടുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
