Kalpathy Chariot Festival On Wednesday; Agraharams Gear Up To Welcome Lord Vishwanath

പാലക്കാട്: കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികളില്‍ ബുധനാഴ്ച മുതല്‍ രഥങ്ങളരുളും. മൂന്ന് ദിവസമാണ് രഥോത്സവം. അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ദേവരഥ സംഗമം. കാശിയിലെ പാതി കല്‍പ്പാത്തിയില്‍ എന്ന ഖ്യാതിയുള്ള ഇവിടത്തെ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രമാണ് രഥോത്സവത്തിന്റെ പ്രധാന ക്ഷേത്രം. ബുധനാഴ്ചയും വ്യാഴാഴ്ചയും ഓരോ രഥങ്ങളും വെള്ളിയഴ്ച അഞ്ച് രഥങ്ങളുമാണ് അഗ്രഹാര വീഥികളില്‍ ഉരുളുക. അഗ്രഹാരത്തിലെ അന്തേവാസികള്‍ക്കും ഭക്തര്‍ക്കും കൂറ്റന്‍ രഥങ്ങള്‍ വലിക്കാനുള്ള അവസരമുണ്ട്. തമിഴ് ബ്രാഹ്മണരാണ് രഥോത്സവത്തിന്റെ നടത്തിപ്പുകാര്‍. അതിനാല്‍ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് രഥോത്സവത്തിലും കാണുക. രഥങ്ങളെല്ലാം തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഗ്രാമങ്ങളും പാലക്കാട്ടെ ആരാധകരും കാത്തിരിക്കുകയാണ് രഥങ്ങള്‍ ഉരുളുന്നതിനായി.

Content Highlights: Kalpathy Chariot Festival