കൊല്ലം കള്ളനോട്ട് കേസ്: പ്രതി സിബിയോണിന്റെ ഭാര്യ ടിൻസി ജീവനൊടുക്കാൻ ശ്രമിച്ചു
കൊല്ലത്തെ കള്ളനോട്ട് കേസ് പ്രതി സിബിയോണിന്റെ ഭാര്യ ടിൻസി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് സിബിയോണിനെ കള്ളനോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുമായി ബന്ധമുള്ള മറ്റ് അനേകം ആളുകളിലേക്കും നിലവിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ആളുകൾ കേസിന്റെ അന്വേഷണ പരിധിയിൽ വന്നിട്ടുണ്ടെന്നാണ് വിവരം.